നാലാം സ്ഥാനത്തെത്താന്‍ മൂന്ന് ടീമുകള്‍; ഐപിഎലില്‍ ഇന്ന് എന്തും സംഭവിക്കാം !

രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരില്‍ ഒരു ടീം നാലാം സ്ഥാനം ഉറപ്പിക്കും.
നാലാം സ്ഥാനത്തെത്താന്‍ മൂന്ന് ടീമുകള്‍; ഐപിഎലില്‍ ഇന്ന് എന്തും സംഭവിക്കാം !
Published on

ഐപിഎല്‍ ലീഗ് ഘട്ട മത്സരങ്ങള്‍ക്കു ഇന്ന് അവസാനം. രണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക. ഉച്ചകഴിഞ്ഞ് 3.30 നു ആരംഭിക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് നേരിടും. രാത്രി 7.30 നു ആരംഭിക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍.

പ്ലേ ഓഫിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. ഇനി അറിയേണ്ടത് നാലാം സ്ഥാനത്ത് എത്തുന്ന ടീമിനെയാണ്. രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരില്‍ ഒരു ടീം നാലാം സ്ഥാനം ഉറപ്പിക്കും.

നാലാം സ്ഥാനത്തെത്താന്‍ മൂന്ന് ടീമുകള്‍; ഐപിഎലില്‍ ഇന്ന് എന്തും സംഭവിക്കാം !
'കളി കഴിഞ്ഞിട്ടും കലിപ്പ്, ഇതൊന്നും സ്‌പോർട്‌സ്മാന് ചേരുന്നതല്ല'; ഹസ്തദാന വിവാദത്തിൽ കോഹ്‌ലിക്കെതിരെ ആരാധകർ - വീഡിയോ

മുംബൈയ്ക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ചാല്‍ പഞ്ചാബും കൊല്‍ക്കത്തയും പുറത്താകും. എന്നാല്‍ മുംബൈയോടു രാജസ്ഥാന്‍ തോറ്റാല്‍ കണക്കുകള്‍ സങ്കീര്‍ണമാകും. 14 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുള്ള പഞ്ചാബ് നിലവില്‍ നാലാം സ്ഥാനത്താണ്. പഞ്ചാബിനു നാലാം സ്ഥാനത്ത് തുടരണമെങ്കില്‍ മുംബൈയോടു രാജസ്ഥാന്‍ തോല്‍ക്കുകയും ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത തോല്‍പ്പിക്കുകയും വേണം. കൊല്‍ക്കത്ത ജയിക്കുകയാണെങ്കില്‍ തന്നെ വലിയ മാര്‍ജിനില്‍ ജയിക്കുകയും പഞ്ചാബിന്റെ നെറ്റ് റണ്‍റേറ്റ് കടക്കുകയും വേണം. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 77 റണ്‍സിനു ജയിക്കണം, രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ ഡല്‍ഹി ഉയര്‍ത്തുന്ന റണ്‍സ് 12.1 ഓവറില്‍ ചേസ് ചെയ്യണം.

നാലാം സ്ഥാനത്തെത്താന്‍ മൂന്ന് ടീമുകള്‍; ഐപിഎലില്‍ ഇന്ന് എന്തും സംഭവിക്കാം !
നാൽപത്തിയെട്ടും പോര; 2030ലെ ലോകകപ്പിൽ 66 രാജ്യങ്ങളെ പങ്കെടുപ്പിക്കാൻ ഫിഫ

14 കളികളില്‍ നിന്ന് 18 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ ഒന്നാം ക്വാളിഫയറില്‍ ആര്‍സിബി നേരിടും. സണ്‍റൈസേഴ്സ് ഹൈദരബാദ് ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തെത്തുന്ന ടീം എലിമിനേറ്ററില്‍ ഹൈദരബാദിനെ നേരിടും.

Summary

English Summery: The league stage of the Indian Premier League concludes today with two exciting matches scheduled. In the afternoon clash starting at 3:30 PM, Mumbai Indians will face Rajasthan Royals. Later in the evening at 7:30 PM, Kolkata Knight Riders will take on Delhi Capitals. The final league matches are expected to play a key role in determining playoff positions and ending the league stage on a high note.

Madism Digital
madismdigital.com