ചെസ് ഒക്കെ സിംപിളല്ലേയെന്ന് മസ്‌ക്, മസ്‌കിന് ഒരു ചുക്കുമറിയില്ലെന്ന് വിമർശനം; എക്‌സിൽ ചിരിപ്പൂരം

1997-ൽ ഐ.ബി.എമ്മിന്റെ 'ഡിപ് ബ്ലൂ' എന്ന കംപ്യൂട്ടർ, ലോക ചാമ്പ്യൻ ഗാരി കാസ്പറോവിനെ തോൽപ്പിച്ച സംഭവത്തോടെ മനുഷ്യർക്ക് ചെസ്സിലുള്ള ആധിപത്യം അവസാനിച്ചുവെന്നാണ് മസ്‌കിന്റെ വിശ്വാസം
ചെസ് ഒക്കെ സിംപിളല്ലേയെന്ന് മസ്‌ക്, മസ്‌കിന് ഒരു ചുക്കുമറിയില്ലെന്ന് വിമർശനം; എക്‌സിൽ ചിരിപ്പൂരം
Published on

സ്പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കിന് ചെസ് കളിയോടുള്ള വിയോജിപ്പ് പ്രസിദ്ധമാണ്. ചെസ് ആർക്കും പെട്ടെന്ന് തകർക്കാൻ പറ്റുന്ന കളിയാണെന്നും അതിനത്ര പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നുമൊക്കെ പലതവണ മസ്‌ക് പരസ്യമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, ചെസ്സിനായുള്ള ഏറ്റവും വലിയ പ്ലാറ്റ്‌ഫോം ചെസ് ഡോട്ട് കോമുമായി എക്‌സിൽ ഒരു വാക്പോരിലേർപ്പെട്ടിരിക്കുകയാണ് മസ്‌ക്. അങ്ങോട്ടുമിങ്ങോട്ടും കളിയാക്കലുകളും മറ്റുമായി നടക്കുന്ന ഈ വാദപ്രതിവാദങ്ങൾ ട്രോൾ ഗ്രൂപ്പുകളും ഏറ്റെടുത്തിട്ടുണ്ട്.

സെപ്റ്റംബർ 3നാണ് ഈ വഴക്കുകളുടെ തുടക്കം. ആദ്യ നീക്കത്തിൽ നിന്ന് തന്നെ ചെസ്സ് കളി എങ്ങനെയെല്ലാമാണ് അതിവേഗം പല വഴികളിലേക്ക് വ്യാപിക്കുന്നതെന്ന് വിശദീകരിക്കുന്ന, ഒരു വൈറൽ പോസ്റ്റിന് മസ്ക് മറുപടി നൽകിയതോടെയാണ് കാര്യങ്ങൾ ആരംഭിച്ചത്. ഭാവിയിൽ എഐ ഉപയോഗിച്ച് ചെസ് പൂർണമായി സോൾവ് ചെയ്യാൻ കഴിയുമെന്നും ചെസ്സിലെ നീക്കങ്ങളെല്ലാം മണ്ടത്തരമാണെന്നും മസ്‌ക് വാദിച്ചു. ഇതിന്, കഴിവില്ലായ്മയുടെ പ്രശ്നം എന്നായിരുന്നു വെബ്‌സൈറ്റ് മറുപടി നൽകിയത്.

ചെസ് ഒക്കെ സിംപിളല്ലേയെന്ന് മസ്‌ക്, മസ്‌കിന് ഒരു ചുക്കുമറിയില്ലെന്ന് വിമർശനം; എക്‌സിൽ ചിരിപ്പൂരം
റെവന്യൂ ഷെയറിങ് പദ്ധതി അവസാനിപ്പിക്കാനൊരുങ്ങി എക്സ്; പണമിടപാട് സെപ്റ്റംബർ 11 വരെ മാത്രം

പിന്നീട്, വാദപ്രതിവാദങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. ചെസ് ഗെയിമുകളുടെ എണ്ണം പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും അതുകൊണ്ടുതന്നെ ഇത് പൂർണമായി സോൾവ് ചെയ്യുക അസാധ്യമാണെന്നും വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടി. കംപ്യൂട്ടറിന് മുന്നിൽ, നിയമപരമായ ചെസ് പൊസിഷനുകൾ പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ എണ്ണത്തേക്കാൾ വളരെ കുറവാണെന്നും ഭാവിയിലെ സൂപ്പർ ഇന്റലിജൻസ് ഡാറ്റ കംപ്രസ് ചെയ്ത് ഇത് കണ്ടുപിടിക്കാൻ കഴിയുമെന്നുമായിരുന്നു ഇതിന് മസ്കിന്റെ മറുപടി.

തർക്കം മുറുകിയപ്പോൾ, ഞാൻ ഏതോ വെബ്‌സൈറ്റിലെ ഇന്റേണോടാണ് സംസാരിക്കുന്നത് എന്ന് മസ്‌ക് പരിഹസിച്ചു. എന്നാൽ, ഞാൻ ഫുൾടൈം ജീവനക്കാരനാണ് എന്ന് ചെസ്.കോം മറുപടി നൽകിയത് വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടു. പിന്നാലെ ഒരു ഇമോജിയിൽ കാര്യങ്ങളൊതുക്കാൻ മസ്‌ക് ശ്രമിച്ചെങ്കിലും, എന്റെ സുഹൃത്തുക്കൾ പോലും ഇത്ര പെട്ടെന്ന് റിപ്ലൈ തന്നിട്ടില്ലെന്ന് പരിഹസിക്കുകയായിരുന്നു വെബ്സൈറ്റ്. ഒടുവിൽ, ഒരു ട്വിറ്റർ ഫൈറ്റിൽ, ഇന്റേൺ എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരാളോട് തോൽക്കുന്നത് മസ്‌കിനെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ടാവണം എന്ന് കുറിച്ച് ചെസ്.കോം വക്താവ് പ്രതികരിച്ചതോടെ വാക്‌പോരിന് താല്ക്കാലിക വിരാമമായി.

ചെസ് ഒക്കെ സിംപിളല്ലേയെന്ന് മസ്‌ക്, മസ്‌കിന് ഒരു ചുക്കുമറിയില്ലെന്ന് വിമർശനം; എക്‌സിൽ ചിരിപ്പൂരം
സിലിക്കൺ വാലിയെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തൽ: ആന്ത്രോപിക് സിഇഒയുടെ ഭാര്യ എപ്സ്റ്റീനെ സമീപിച്ചത് 'ലക്ഷ്വറി പോൺ' കമ്പനിക്ക് വേണ്ടി

ചെസ്.കോം ഇതാദ്യമായല്ല മസ്‌കുമായി സോഷ്യൽമീഡിയയിൽ വാക്പോര് നടത്തുന്നത് എന്നതാണ് രസകരമായ കാര്യം. 2022 ഡിസംബറിൽ, തനിക്കേറ്റവും സിംപിളായി തോന്നിയിട്ടുള്ള ഗെയിം ചെസ് ആണെന്നും യഥാർഥ ജീവിതത്തിലുള്ള പ്രശ്നങ്ങളേക്കാൾ ഒട്ടും ബുദ്ധിമുട്ടല്ല അതെന്നും മസ്‌ക് കുറിച്ചിരുന്നു. ഇതിനോട് സാങ്കേതിപരമായ കാര്യങ്ങൾ വിശദീകരിച്ച് വെബ്സൈറ്റ് പ്രതികരിച്ചിരുന്നെങ്കിലും മസ്‌ക് അന്നത് കാര്യമായി ശ്രദ്ധിച്ചില്ല. പിന്നീട് ഇപ്പോഴാണ് ഈ വഴക്ക് വീണ്ടും കാര്യമാകുന്നത്.

ചെസ്സിനോട് മസ്‌കിന് പണ്ടേ പുച്ഛം

ചെസ്സിനോട് പൊതുവായ വിരോധം മസ്‌ക് എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. എതിരാളിയുടെ നീക്കങ്ങൾ മറഞ്ഞിരിക്കുന്ന അവസ്ഥ ചെസ്സിൽ ഇല്ലെന്നും അതിനാൽ പോളിട്ടോപ്പിയ പോലുള്ള സ്ട്രാറ്റജി വീഡിയോകളാണ് ചെസ്സിനേക്കാൾ മികച്ചതെന്നും മസ്‌ക് മുമ്പ് പറഞ്ഞിട്ടുണ്ട്. 2012ൽ ടെസ്‌ല ജീവനക്കാർ നടത്തിയ ടൂർണമെന്റ് 'നമുക്ക് ചെസ്സ് കളിക്കാൻ സമയമില്ല' എന്ന് പറഞ്ഞ് മസ്ക് നിർത്തിവെപ്പിച്ചിരുന്നു.

ചെസ് ഒക്കെ സിംപിളല്ലേയെന്ന് മസ്‌ക്, മസ്‌കിന് ഒരു ചുക്കുമറിയില്ലെന്ന് വിമർശനം; എക്‌സിൽ ചിരിപ്പൂരം
5000 കോടിക്ക് ഇന്ത്യൻ യുവാവിന്റെ കമ്പനി വാങ്ങി മസ്ക്; 25ാം വയസ്സിൽ അമൻ കോടിപതി, എഐ ജീവിതം മാറ്റുന്നത് ഇങ്ങനെ !

1997-ൽ ഐ.ബി.എമ്മിന്റെ 'ഡിപ് ബ്ലൂ' എന്ന കംപ്യൂട്ടർ, ലോക ചാമ്പ്യൻ ഗാരി കാസ്പറോവിനെ തോൽപ്പിച്ച സംഭവത്തോടെ മനുഷ്യർക്ക് ചെസ്സിലുള്ള ആധിപത്യം അവസാനിച്ചുവെന്നാണ് മസ്‌കിന്റെ വിശ്വാസം. ഇന്ന് സാധാരണ സ്മാർട്ട്‌ഫോണിലെ ഒരു ആപ്പിന് പോലും ലോകത്തിലെ ഏറ്റവും മികച്ച ചെസ്സ് കളിക്കാരനെ തോൽപ്പിക്കാൻ കഴിയുമെന്നും അതിനാൽ കമ്പ്യൂട്ടറുകൾ പൂർണ്ണമായും കീഴടക്കിയ ഒരു ഗെയിമിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിൽ കാര്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

മുൻ ലോക ചെസ്സ് ചാമ്പ്യനായ കാസ്പറോവും മസ്കും തമ്മിൽ എക്സിൽ പലപ്പോഴും രാഷ്ട്രീയം, ലോകകാര്യങ്ങൾ എന്നിവയെച്ചൊല്ലി വഗ്വാദങ്ങൾ നടക്കാറുണ്ട്. ഒരിക്കൽ കാസ്പറോവിന്റെ വിമർശനത്തിന് മറുപടിയായി 'കാസ്പറോവ് ചെസ്സ് കളിക്കുന്നതുപോലെ അത്ര നന്നായി രാഷ്ട്രീയമോ ബിസിനസ്സോ സംസാരിക്കാറില്ല' എന്ന് മസ്ക് പരിഹസിച്ചിരുന്നു.

Summary

SpaceX founder Elon Musk is famously dismissive of chess. Musk has repeatedly said publicly that chess is a game anyone can quickly master and that it should not be given too much importance. Now, Musk has found himself in a war of words on X with Chess.com, the world’s biggest chess platform. The back-and-forth, filled with taunts and jabs, has also been picked up by troll groups.

Madism Digital
madismdigital.com