റഷ്യയ്ക്ക് മാത്രം സ്വന്തമായുള്ള ആ പദവി എന്താണ്?, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് പിന്നില്‍

ഒരു പാശ്ചാത്യ രാജ്യവുമായി ഇന്ത്യ ഒപ്പുവെച്ച ആദ്യ തന്ത്രപ്രധാന പങ്കാളിത്തം ഫ്രാന്‍സുമായായിരുന്നു
റഷ്യയ്ക്ക് മാത്രം സ്വന്തമായുള്ള ആ പദവി എന്താണ്?, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് പിന്നില്‍
Published on

സൈപ്രസ്, ഇറ്റലി, നോര്‍ഡിക് (വടക്കന്‍ യൂറോപ്പ്) രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഈ രാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ ദശകത്തില്‍ പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം, കണക്റ്റിവിറ്റി, ഊര്‍ജ്ജ സുരക്ഷ തുടങ്ങിയ മേഖലകളില്‍ വിവിധ ഭൂപ്രദേശങ്ങളിലുള്ള രാജ്യങ്ങളുമായി ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തം വ്യാപിപ്പിച്ചിട്ടുണ്ട്. ഓസ്ലോയില്‍ നടന്ന മൂന്നാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലാണ് നോര്‍ഡിക് രാജ്യങ്ങളുമായുള്ള ബന്ധം 'ഗ്രീന്‍ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്' ആയി ഉയര്‍ത്താന്‍ തീരുമാനിച്ചത്.

തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും ചേര്‍ന്ന് ഇന്ത്യ-ഇറ്റലി ബന്ധം സവിശേഷ തന്ത്രപ്രധാന പങ്കാളിത്തമായി ഉയര്‍ത്തുകയും പ്രതിരോധം, നൂതനാശയം, നിര്‍മ്മാണം, ലോജിസ്റ്റിക്‌സ്, സമുദ്ര സുരക്ഷാ മേഖലകള്‍ എന്നിവയിലെ സഹകരണത്തിനുള്ള ഒരു റോഡ്മാപ്പ് പുറത്തിറക്കുകയും ചെയ്തു. നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന പങ്കാളിത്തം മാത്രമാണുണ്ടായിരുന്നത്.

ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പില്‍ ഇന്ത്യയും സൈപ്രസും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുന്നതായി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മെയ് 16-ന് ഹേഗില്‍ വെച്ച് മോദിയും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തങ്ങളുടെ ഉഭയകക്ഷി ബന്ധം ഔദ്യോഗികമായി തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തി.

അതിനുമുമ്പ്, മെയ് 7-ന് പ്രസിഡന്റ് തോ ലാമിന്റെ ന്യൂഡല്‍ഹി സന്ദര്‍ശന വേളയില്‍ ഇന്ത്യയും വിയറ്റ്‌നാമും തങ്ങളുടെ ബന്ധം 'മെച്ചപ്പെടുത്തി സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ആയി ഉയര്‍ത്തി. ഇത് ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധം, സാമ്പത്തികം, ഭൗമരാഷ്ട്രീയം എന്നീ മേഖലകളില്‍ വിപുലമായ സഹകരണമാണ് വാഗ്ദാനം ചെയ്യുന്നത്.

റഷ്യയ്ക്ക് മാത്രം സ്വന്തമായുള്ള ആ പദവി എന്താണ്?, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് പിന്നില്‍
വിപണികളും വിതരണ സംവിധാനങ്ങളും തകര്‍ക്കും, പട്ടിണി ആയുധമാക്കി യുദ്ധങ്ങള്‍; എട്ട് വര്‍ഷത്തെ കണക്ക് ഞെട്ടിക്കുന്നത്

രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പങ്കാളിത്തങ്ങള്‍

സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തങ്ങള്‍, പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തങ്ങള്‍, തന്ത്രപരവും ആഗോളവുമായ പ്രത്യേക പങ്കാളിത്തം, സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം എന്നിങ്ങനെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തങ്ങളെ വിവിധ തട്ടുകളായി തരംതിരിച്ചിട്ടുണ്ട്. സമഗ്ര പങ്കാളിത്തം സാധാരണയായി വലിയ തന്ത്രപ്രധാനമായ ഘടകങ്ങളില്ലാതെ തന്നെ ഒന്നിലധികം മേഖലകളിലുള്ള വിപുലമായ സഹകരണത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ തന്ത്രപ്രധാന പങ്കാളിത്തം പ്രതിരോധം, സുരക്ഷ അല്ലെങ്കില്‍ നൂതന സാങ്കേതികവിദ്യ പോലുള്ള നിര്‍ണ്ണായക മുന്‍ഗണനാ മേഖലകളിലെ ആഴത്തിലുള്ള സഹകരണത്തെയാണ് സൂചിപ്പിക്കുന്നത്.

ചില രാജ്യങ്ങള്‍ ഈ രണ്ട് ആശയങ്ങളും സംയോജിപ്പിച്ച് സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം എന്ന ലേബല്‍ ഉപയോഗിക്കുന്നു. നിരവധി മേഖലകളിലെ വിപുലമായ ഇടപെടലുകള്‍ക്കൊപ്പം പ്രധാന തന്ത്രപ്രധാന മേഖലകളിലെ തീവ്രമായ ഏകോപനവും ഈ പങ്കാളിത്തത്തില്‍ ഉണ്ടാകും. മെച്ചപ്പെടുത്തിയ തന്ത്രപ്രധാന പങ്കാളിത്തം അല്ലെങ്കില്‍ സവിശേഷ തന്ത്രപ്രധാന പങ്കാളിത്തം ഉള്‍പ്പെടെയുള്ളവ ഇതിലും ഉയര്‍ന്ന തലത്തിലുള്ള നയതന്ത്ര ഇടപെടലുകളെയാണ് സൂചിപ്പിക്കുന്നത്.

തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നിര്‍ണ്ണയിക്കപ്പെടുന്നത് അതിന് കീഴില്‍ നടക്കുന്ന സഹകരണത്തിന്റെ പ്രായോഗിക ഉള്ളടക്കത്തിലൂടെയാണ്. ചില പങ്കാളിത്തങ്ങളില്‍ പ്രതിരോധ ഏകോപനം, വന്‍കിട സാമ്പത്തിക പദ്ധതികള്‍, രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയിരിക്കുന്നു. ലോകത്തെ വന്‍ശക്തികളായ യുഎസ്, ചൈന, റഷ്യ, ജര്‍മ്മനി, യുകെ എന്നിവയില്‍ ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് തന്ത്രപ്രധാന പങ്കാളിത്തമുണ്ട്. കഴിഞ്ഞ ദശകങ്ങളില്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 2020-ല്‍ അതിര്‍ത്തിയിലുണ്ടായ സൈനിക ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ഇന്ത്യ-ചൈന ബന്ധം വഷളായി. അതിനുശേഷം ഇരുരാജ്യങ്ങളും തമ്മില്‍ വിശ്വാസം വീണ്ടെടുക്കുന്നതിനായുള്ള ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

റഷ്യയ്ക്ക് മാത്രം സ്വന്തമായുള്ള ആ പദവി എന്താണ്?, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് പിന്നില്‍
'തിരഞ്ഞെടുപ്പിൽ കണ്ടത് സിനിമാ സുനാമി, പുതിയ 'കളിപ്പാട്ട'ത്തോടുള്ള ആവേശം വൈകാതെ കെട്ടണയും'; ടിവികെ 5 വർഷം തികയ്ക്കില്ലെന്ന് സ്റ്റാലിന്റെ മുന്നറിയിപ്പ്

അമേരിക്ക, യൂറോപ്പ്

വ്യാപാരം അല്ലെങ്കില്‍ പ്രതിരോധം പോലുള്ള വ്യക്തിഗത മേഖലകള്‍ക്കപ്പുറം രാഷ്ട്രീയ, സാമ്പത്തിക, തന്ത്രപ്രധാന, സാങ്കേതിക, സാംസ്‌കാരിക, സുരക്ഷാ മേഖലകളില്‍ ആഗോളതലത്തില്‍ സഹകരിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ചട്ടക്കൂടാണ് സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം. ഇന്ത്യക്ക് നിലവില്‍ അമേരിക്കയുമായി മാത്രമാണ് ഇത്തരമൊരു പങ്കാളിത്തം ഉള്ളത്. പ്രതിരോധം, നിര്‍ണ്ണായക സാങ്കേതികവിദ്യകള്‍, അര്‍ദ്ധചാലകങ്ങള്‍, ശുദ്ധമായ ഊര്‍ജ്ജം, വ്യാപാരം, ഇന്‍ഡോ-പസഫിക് സുരക്ഷാ സഹകരണം എന്നീ മേഖലകളിലാണ് പങ്കാളിത്തമുള്ളത്ത്. 2020 ഫെബ്രുവരി 25-ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശന വേളയിലാണ് ഈ കരാറില്‍ ഒപ്പുവെച്ചത്.

2024-ല്‍ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയും ഈ പങ്കാളിത്തം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിര്‍ണ്ണായക സഖ്യങ്ങളിലൊന്നായി മാറിയെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീണ്ടും ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നേരിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ഉയര്‍ന്ന വ്യാപാര നികുതികള്‍ ചുമത്തുകയും പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായി കൂടുതല്‍ അടുപ്പം കാണിക്കുകയും ചെയ്തു. ട്രംപും അദ്ദേഹത്തിന്റെ മുന്‍ഗാമി ജോ ബൈഡനും പങ്കെടുക്കാത്തതിനാല്‍ ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ക്വാഡ് (Quad) ഉച്ചകോടി തുടര്‍ച്ചയായി രണ്ട് വര്‍ഷമായി നടത്താന്‍ സാധിച്ചിട്ടില്ല.

ഒരു പാശ്ചാത്യ രാജ്യവുമായി ഇന്ത്യ ഒപ്പുവെച്ച ആദ്യ തന്ത്രപ്രധാന പങ്കാളിത്തം ഫ്രാന്‍സുമായായിരുന്നു. 1998 ജനുവരി 26 ന്. 2026 ഫെബ്രുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഈ ബന്ധം തന്ത്രപരവും ആഗോളവുമായ പ്രത്യേക പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. 25 വര്‍ഷത്തെ തന്ത്രപ്രധാന സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധം, സിവില്‍ ആണവോര്‍ജ്ജം, ബഹിരാകാശം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹുരാഷ്ട്ര ഇടപെടലുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

റഷ്യയ്ക്ക് മാത്രം സ്വന്തമായുള്ള ആ പദവി എന്താണ്?, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് പിന്നില്‍
ഇന്ത്യൻ മിഡിൽ ക്ലാസിന്റെ ആദ്യ സ്വപ്‌നം, സിനിമയിലും രാഷ്ട്രീയത്തിലും ഹീറോ; ഇന്ധനവിലക്കയറ്റക്കാലത്ത് ചർച്ചയിൽ നിറഞ്ഞ് സൈക്കിൾ

2014 സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിയുടെ ടോക്കിയോ സന്ദര്‍ശന വേളയിലാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയത്. അന്നത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി സംയുക്തമായി പുറപ്പെടുവിച്ച ടോക്കിയോ പ്രഖ്യാപനത്തിലൂടെയാണ് ബന്ധം ഔദ്യോഗികമാക്കിയത്. പ്രതിരോധം, സുരക്ഷ, സാമ്പത്തിക ഇടപെടല്‍, കണക്റ്റിവിറ്റി, പ്രാദേശിക സുസ്ഥിരത എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ സഹകരണത്തിനാണ് ഇരു രാജ്യങ്ങളും ധാരണയായത്.

യൂറോപ്പില്‍ പോളണ്ട്, യുകെ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ് എന്നിവരുമായി തന്ത്രപ്രധാന പങ്കാളിയായി തുടരുന്നു. ഗ്രീസുമായി 2023 ഓഗസ്റ്റില്‍ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചു. ജര്‍മ്മനിയുമായി കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊര്‍ജ്ജം എന്നിവയില്‍ സഹകരിക്കുന്നതിനായി 2022 മെയ് 2-ന് പ്രധാനമന്ത്രി മോദിയും ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ചേര്‍ന്ന് 'ഗ്രീന്‍ ആന്‍ഡ് സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റ് പാര്‍ട്ണര്‍ഷിപ്പ്' ഒപ്പുവെച്ചു.

ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം

റഷ്യയുമായി മാത്രമാണ് ഇന്ത്യക്ക് പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തമുള്ളത്. 2000 ഒക്ടോബറിലാണ് ഇന്ത്യ-റഷ്യ തന്ത്രപ്രധാന പങ്കാളിത്ത പ്രഖ്യാപനം ഉണ്ടായത്. 2010 ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഈ ബന്ധം പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തമായി ഉയര്‍ത്തി. ഇതോടെ രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സമ്പദ്വ്യവസ്ഥ, ശാസ്ത്ര-സാങ്കേതികവിദ്യ, സംസ്‌കാരം എന്നിവയിലുടനീളം ഉഭയകക്ഷി ബന്ധം വിപുലമായി. ഇന്ത്യ-റഷ്യ ബന്ധത്തിന്റെ പ്രധാന തൂണായി പ്രതിരോധ സഹകരണം ഇന്നും തുടരുന്നു. കൂടാതെ ദീര്‍ഘകാല സൈനിക-സാങ്കേതിക സഹകരണ കരാര്‍ 2031 വരെ നീട്ടിയിട്ടുണ്ട്.

റഷ്യയ്ക്ക് മാത്രം സ്വന്തമായുള്ള ആ പദവി എന്താണ്?, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് പിന്നില്‍
'ബംഗാളില്‍ ബിജെപി കേരളത്തില്‍ കോണ്‍ഗ്രസ്'; വിവാദത്തിന് പുല്ലുവില കല്‍പ്പിച്ച് മുഖ്യമന്ത്രി, ഖേല്‍ക്കര്‍ ചുമതലയേറ്റു

സാങ്കേതിക സഹകരണം, ഇലക്ട്രോണിക്‌സ് നിര്‍മ്മാണം, കപ്പല്‍ നിര്‍മ്മാണം, പ്രതിരോധ ബന്ധങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യ-ദക്ഷിണ കൊറിയ പ്രത്യേക തന്ത്രപരമായ പങ്കാളിത്തം. 2015 മെയ് 18-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിയോള്‍ സന്ദര്‍ശന വേളയിലാണ് ഈ കരാറില്‍ ഒപ്പുവെച്ചത്. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇറ്റലി ഇന്ത്യയുമായി ഈ പദവി പങ്കിടുന്ന രണ്ടാമത്തെ രാജ്യമായി മാറി.

2022-ല്‍ ഇന്തോ-പസഫിക് മേഖലയില്‍ ആസിയാന്‍ (ASEAN) രാജ്യങ്ങളുമായുള്ള ബന്ധം ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയര്‍ത്തി. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെ ഭാഗമായി സിംഗപ്പൂര്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമാണ്. സിംഗപ്പൂരുമായുള്ള ബന്ധം 2024 സെപ്റ്റംബറിലും മലേഷ്യയുമായുള്ള ബന്ധം 2024 ഓഗസ്റ്റിലും സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തി. ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ സമഗ്ര തന്ത്രപരമായ പങ്കാളിത്തം നിലവിലുണ്ട്. ഇതില്‍ സമുദ്ര സുരക്ഷ, കണക്റ്റിവിറ്റി, പ്രതിരോധം, ഇന്‍ഡോ-പസഫിക് സഹകരണം എന്നിവ ഉള്‍പ്പെടുന്നു.

2009-ല്‍ അന്നത്തെ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നാസര്‍ബയേവിന്റെ ന്യൂഡല്‍ഹി സന്ദര്‍ശന വേളയിലാണ് ഇന്ത്യയും കസാക്കിസ്ഥാനും തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചത്. ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും 2011-ല്‍ തങ്ങളുടെ തന്ത്രപ്രധാന പങ്കാളിത്തം ഔദ്യോഗികമായി സ്ഥാപിച്ചു. 2012-ല്‍ താജിക് പ്രസിഡന്റ് ഇമാമാലി റഹ്‌മാന്റെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ താജിക്കിസ്ഥാനും തങ്ങളുടെ ഉഭയകക്ഷി ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തി. 2022 ഏപ്രിലില്‍ അഷ്ഗാബാദില്‍ വെച്ച് നടന്ന ഉഭയകക്ഷി ഉച്ചകോടിയില്‍ ഇന്ത്യയും തുര്‍ക്‌മെനിസ്ഥാനും തങ്ങളുടെ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തി. നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2015 മെയ് 17-ന് മംഗോളിയയുമായുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമാക്കി.

റഷ്യയ്ക്ക് മാത്രം സ്വന്തമായുള്ള ആ പദവി എന്താണ്?, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് പിന്നില്‍
ലെവന്റോസ്‌കി മുതല്‍ ഡോണരുമ്മയും സോബോസ്ലായും; ലോകകപ്പില്‍ പന്തുതട്ടാന്‍ അവസരം ലഭിക്കാത്ത രാജ്യങ്ങളിലെ സൂപ്പർതാരങ്ങള്‍ ഇവരാണ്

ദക്ഷിണേഷ്യയില്‍ ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവരുമായി മാത്രമാണ് ഇന്ത്യ ബന്ധം ഉയര്‍ത്തിയത്. 2025 നവംബറില്‍ പ്രധാനമന്ത്രി മോദിയുടെ തിംഫു സന്ദര്‍ശന വേളയില്‍ ഇന്ത്യയും ഭൂട്ടാനും തങ്ങളുടെ ദീര്‍ഘകാല നയതന്ത്ര ബന്ധത്തെ സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയര്‍ത്തി. 2024 ജൂണ്‍ 22-ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ന്യൂഡല്‍ഹി സന്ദര്‍ശന വേളയില്‍ ഇന്ത്യയും ബംഗ്ലാദേശും തങ്ങളുടെ ഉഭയകക്ഷി ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തമാക്കി. ശ്രീലങ്കയുമായി 2010 ജൂണിലും അഫ്ഗാനിസ്ഥാനുമായി 2011 ഒക്ടോബറിലും തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനുമായി ഇത്തരമൊരു കരാര്‍ ഒപ്പിടുന്ന ആദ്യ രാജ്യമായിരുന്നു ഇന്ത്യ.

ഗള്‍ഫ്-പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം

ഗള്‍ഫ് മേഖലയില്‍ കുവൈത്തുമായും ഖത്തറുമായും തന്ത്രപ്രധാന പങ്കാളിത്തവും യുഎഇയുമായി സമഗ്ര തന്ത്രപരമായ പങ്കാളിത്തവും ഇന്ത്യക്കുണ്ട്. സൗദി അറേബ്യയുമായി 2019 ഒക്ടോബറില്‍ തന്ത്രപ്രധാന പങ്കാളിത്ത കൗണ്‍സില്‍ കരാറിലും ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. 2024 ഡിസംബറില്‍ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശന വേളയിലാണ് കുവൈത്തുമായുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയത്. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊര്‍ജ്ജം, സംസ്‌കാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം എന്നിവയിലെ സഹകരണം ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള പങ്കാളിത്തമാണ് കുവൈത്തുമായുള്ളത്.

ഇന്ത്യയുടെ 68-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി അന്നത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയിലാണ് യുഎഇയുമായി സമഗ്ര തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചത്. 2025 ഫെബ്രുവരിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യന്‍ സന്ദര്‍ശന വേളയിലാണ് തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്. രാഷ്ട്രീയ കാര്യങ്ങള്‍, വ്യാപാരം, ഊര്‍ജ്ജം, നിക്ഷേപം, സുരക്ഷ, സംസ്‌കാരം എന്നിവയിലെ സഹകരണം ശക്തമാക്കുകയാണ് ഈ കരാറിന്റെ ലക്ഷ്യം.

റഷ്യയ്ക്ക് മാത്രം സ്വന്തമായുള്ള ആ പദവി എന്താണ്?, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് പിന്നില്‍
പട്ടിണിയും തൊഴിലില്ലായ്മയും, ഭീതിയുടെ നിഴലിൽ കുടിയേറ്റക്കാർ; ദക്ഷിണാഫ്രിക്കയിൽ സംഭവിക്കുന്നതെന്ത്?

2008 നവംബറില്‍ ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തി. 2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ഇസ്രായേലും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തമാക്കി. വികസനം, നൂതനാശയം, സൈബര്‍ സുരക്ഷ, സംരംഭകത്വം, പ്രതിരോധം, കൃഷി, അത്യാധുനിക സാങ്കേതികവിദ്യകള്‍ എന്നിവയിലെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഇറാനുമായി 2003-ലെ 'ന്യൂഡല്‍ഹി പ്രഖ്യാപനത്തിലൂടെ' തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചു. ഇത് രാഷ്ട്രീയം, സാമ്പത്തികം, ഊര്‍ജ്ജം, പ്രാദേശിക സുരക്ഷാ മേഖലകളിലെ സഹകരണം എന്നിവ ലക്ഷ്യമിടുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങള്‍

ആഫ്രിക്കയില്‍ ഈജിപ്ത്, ടാന്‍സാനിയ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തമായി ഇന്ത്യ ഉയര്‍ത്തിയിട്ടുണ്ട്. 2023 ജനുവരിയില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍ സിസിയുടെ സന്ദര്‍ശന വേളയില്‍ ഈജിപ്തുമായും 2023 ഒക്ടോബറില്‍ പ്രസിഡന്റ് സാമിയ സുലുഹു ഹസന്റെ സന്ദര്‍ശന വേളയില്‍ ടാന്‍സാനിയയുമായും തന്ത്രപ്രധാന പങ്കാളിത്തം ഇന്ത്യ സ്ഥാപിച്ചു. 2007-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സന്ദര്‍ശന വേളയില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നൈജീരിയയുമായി 'അബുജ പ്രഖ്യാപനത്തിലൂടെ' തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചിരുന്നു.

മറ്റു പങ്കാളികള്‍

2007-ല്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ഫെലിപ്പ് കാല്‍ഡെറോണിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പ്രത്യേക പദവിയുള്ള പങ്കാളിത്തം (Privileged Partnership) സ്ഥാപിച്ചു. പിന്നീട്, 2016-ല്‍ പ്രധാനമന്ത്രി മോദിയുടെ മെക്‌സിക്കോ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തം ആയി ഉയര്‍ത്താന്‍ ധാരണയായി.

2024 സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ബ്രൂണെയും ഉഭയകക്ഷി ബന്ധത്തെ മെച്ചപ്പെടുത്തിയ പങ്കാളിത്തമായി ഉയര്‍ത്തി. ഗ്ലോബല്‍ സൗത്ത് സഹകരണത്തിന്റെയും ബഹുരാഷ്ട്ര ഇടപെടലുകളുടെയും ചട്ടക്കൂടിനുള്ളില്‍ ഇന്ത്യയും ബ്രസീലും തങ്ങളുടെ തന്ത്രപ്രധാന പങ്കാളിത്തം നിലനിര്‍ത്തുന്നു. 2009-ല്‍ സ്ഥാപിതമായ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും 2020-ല്‍ തങ്ങളുടെ ബന്ധത്തെ സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയര്‍ത്തി.

English Summary: India has recently expanded its diplomatic network by upgrading ties with Cyprus, Italy, the Nordic countries, the Netherlands and Vietnam to higher strategic partnership levels. India classifies its international partnerships into categories such as Strategic Partnership, Comprehensive Strategic Partnership, and Special and Privileged Strategic Partnership depending on the depth of cooperation in areas including defence, trade, technology, security and connectivity. India also maintains strong strategic ties with countries across Europe, Asia, the Gulf, Africa and the Indo-Pacific region as part of its broader foreign policy objectives.

Madism Digital
madismdigital.com