Crime

'അവള്‍ എന്റേതായില്ലെങ്കിൽ ആരുടേതുമാകണ്ട'; ക്ലാസ് മുറിയില്‍ നിന്ന് വലിച്ചിഴച്ച് 21 വയസുകാരന്‍ ടീച്ചറെ കുത്തിയത് 20 തവണ

സന്ധ്യ മുമ്പ് ജോലി ചെയ്തിരുന്ന കോട്ടിലെ സ്കൂളിലെ മുൻ വിദ്യാർഥിയായിരുന്നു അമിത്

Madism Desk

ചൊവ്വാഴ്ച ഫരീദാബാദിലെ സിക്രോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിന് എന്നത്തേയും പോലെ ഒരു സാധാരണ പ്രവൃത്തി ​ദിവസമായിരുന്നു. അങ്ങനൊരു ദിവസമാണ് ആരും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഭീതിതമായ ഇരുണ്ടദിനത്തിലേക്ക് വഴിമാറിയത്. മുഖംമൂടി ധരിച്ചെത്തിയ 21വയസുകാരൻ ക്ലാസ് മുറിയിലേക്ക് അതിക്രമിച്ച് കയറി. അധ്യാപികയെ വിദ്യാർഥികളുടെ മുന്നിലൂടെ വലിച്ചിഴച്ച് പുറത്തുകൊണ്ടുപോയി 20 തവണയിലധികം കുത്തി ,കൊലപ്പെടുത്തി. സന്ധ്യ എന്ന 30 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

അധ്യാപികയാവുകയെന്നത് എന്നും സന്ധ്യയുടെ വലിയ ആഗ്രഹമായിരുന്നു. ഹരിയാനയിലെ ഫരീദാബാദിലെ ദബുവ സ്വദേശിനിയായ സന്ധ്യ ഏഴ് വർഷം മുൻപാണ് പ്രണയവിവാഹം കഴിച്ച് ഭർത്താവ് വികാസ് 'വിക്കി' കരാജയ്‌ക്കൊപ്പം സമീപ പ്രദേശമായ സിക്രോണയിലേക്ക് താമസം മാറിയത്. പിന്നീട് സമീപത്തെ നിരവധി സ്വകാര്യ സ്കൂളുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച ശേഷം സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

അയൽഗ്രാമമായ കോട്ട് സ്വദേശിയായ അമിത് തിങ്കളാഴ്ച രാവിലെ ഏകദേശം 9.40 ഓടെ സ്കൂളിൽ കയറി ക്ലാസ് മുറിയിൽ നിന്ന് സന്ധ്യയെ ബലമായി പുറത്തേക്ക് വലിച്ചിഴച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം മോട്ടോർസൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു. സംഭവം കഴിഞ്ഞ് മണിക്കൂറിനകം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

സന്ധ്യയുടെ കുടുംബത്തിന്റെ മൊഴിപ്രകാരം, അമിത് മുന്‍പ് സന്ധ്യ അധ്യാപികയായി ജോലി ചെയ്തിരുന്ന കോട്ടിലെ സ്കൂളിലെ മുൻ വിദ്യാർഥിയായിരുന്നു. അമിത്തിന്റെ പ്രണയാഭ്യർഥന സന്ധ്യ നിരസിക്കുകയും പിന്നീട് ഇയാളുമായി സംസാരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

“ഏകദേശം ഒൻപത് മാസം മുമ്പ്, സന്ധ്യ ഇയാളുടെ പ്രണയാഭ്യർഥന നിരസിക്കുകയും സംസാരിക്കുന്നത് നിർത്തുകയും ചെയ്തിരുന്നു. ഇതോടെ ഇയാൾ സന്ധ്യയെ പിന്തുടരാൻ തുടങ്ങി. തുടർന്ന് സന്ധ്യ പൊലീസിൽ പരാതി നൽകി. എന്നാൽ അയാളുടെ ബന്ധുക്കൾ സന്ധ്യയോട് കേസുമായി മുന്നോട്ടുപോകരുതെന്ന് അഭ്യർഥിച്ചു. ഇയാളെ തങ്ങൾ നിയന്ത്രിക്കാമെന്ന് അവർ ഉറപ്പുനൽകിയതോടെ ഞങ്ങൾ പരാതി തുടർന്നില്ല'. ഭർത്താവ് വികാസ് പറഞ്ഞു.

'എന്നാൽ അതോടെ പ്രശ്നം അവസാനിച്ചില്ല. മൂന്ന് മാസം കഴിഞ്ഞപ്പോൾ അമിത് വീണ്ടും സന്ധ്യയെ ശല്യപ്പെടുത്താൻ തുടങ്ങിയതായി ആരോപണമുയർന്നതിനെ തുടർന്ന് കുടുംബം വീണ്ടും അമിത്തിന്റെ ബന്ധുക്കളെ സമീപിച്ചു. ഇത്തവണ ഞാൻ നേരിട്ട് അവരുടെ വീട്ടിൽ പോയി. അപ്പോഴും കുടുംബം ഇതേ ഉറപ്പുകളാണ് നൽകിയത്. അതിനാൽ വീണ്ടും കേസ് മുന്നോട്ട് കൊണ്ടുപോകാതെ ഞങ്ങൾ പിൻവാങ്ങി.' വികാസ് പറഞ്ഞു. വികാസിന്റെ ബന്ധുവായ പവൻ കുമാർ പറയുന്നതനുസരിച്ച്, ഒരു മാസം മുൻപാണ് അമിത്തിന്റെ ഭീഷണി കൂടുതൽ ഗുരുതരമായത്.

'അമിത് വിക്കിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ‘അവൾ എന്റേതാകുന്നില്ലെങ്കിൽ, നിന്റേതാകാനും ഞാൻ അനുവദിക്കില്ല’ എന്നാണ് അവൻ പറഞ്ഞത്. ഇതെല്ലാം അവന്റെ മൂത്ത സഹോദരൻ രവിക്ക് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല. കൊലപാതകത്തിന് ശേഷം അമിത്തിനെ വീട്ടിലേക്ക് തിരിച്ചെത്താൻ കുടുംബം അനുവദിക്കുകയും ചെയ്തു. ഈ ഗൂഢാലോചനയിൽ കുടുംബത്തിനും പങ്കുണ്ട്. എന്നിട്ടും എഫ്‌ഐആറിൽ അവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ട്?' പവൻ കുമാർ ചോദിച്ചു.

അമിത്തിന്റെ ബന്ധുക്കളുടെ പങ്കും പൊലീസ് അന്വേഷിക്കണമെന്ന് ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തുമ്പോൾ ആവശ്യപ്പെടുമെന്ന് വികാസ് പറഞ്ഞു. സ്കൂളിലെ സുരക്ഷാ സംവിധാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. 'മുഖംമൂടി ധരിച്ചെത്തിയ ഒരാളെ, ‘ഞാൻ അവളുടെ ഭർത്താവാണ്’ എന്ന് പറഞ്ഞതിന്റെ പേരിൽ മാത്രം സ്കൂൾ അധികൃതർ അകത്ത് കടക്കാൻ അനുവദിച്ചു'. വികാസ് ആരോപിച്ചു. കുടുംബവീടിന് എതിർവശത്തുള്ള ഇടുങ്ങിയ വഴിക്കപ്പുറം നെൽപ്പാടങ്ങൾ നിറഞ്ഞ പ്രദേശത്ത് ദുഃഖം തളംകെട്ടിയിരിക്കുകയാണ്. സന്ദ്യയുടെ അഞ്ച് വയസ്സുള്ള മകനും മൂന്ന് വയസ്സുള്ള മകളും അമ്മയെ തേടി ഓരോ മുതിർന്നവരുടെയും അടുത്തേക്ക് മാറിമാറി പോകുകയാണ്.

'അടുത്തിടെ അമിത്തിൽ നിന്ന് ഭീഷണിയുണ്ടായിരുന്ന കാര്യം അവൾ എന്നോട് പറഞ്ഞിരുന്നില്ല. പറഞ്ഞിരുന്നെങ്കിൽ ഞാൻ അവളെ ഉടൻ വീട്ടിലേക്ക് കൊണ്ടുവന്നേനേ. ഇപ്പോൾ ഈ വീട് ഒരു ശ്മശാനമാനത്തിന് സമാനമാണ്'. കണ്ണീരടക്കാൻ പാടുപെട്ടുകൊണ്ട് സന്ധ്യയുടെ അമ്മ സുധാ ദേവി പറഞ്ഞു. 'ഒരു കശാപ്പുകാരൻ പോലും മൃഗത്തെ ഇത്രയും തവണ വെട്ടാറില്ല. അതിലും ക്രൂരമായാണ് അവൻ എന്റെ മകളെ ആക്രമിച്ചത്,” അവർ കൂട്ടിച്ചേർത്തു.

ചെറുപ്പം മുതൽ അധ്യാപികയാകുക എന്നതായിരുന്നു സന്ധ്യയുടെ സ്വപ്നമെന്നും, ഒരിക്കൽ തീരുമാനിച്ച കാര്യം നേടിയെടുക്കുന്നതിൽ അവൾ ഉറച്ച നിലപാടുള്ളയാളായിരുന്നുവെന്നും സുധാ ദേവി പറഞ്ഞു. 'വിവാഹത്തിനായി ഞങ്ങൾ ഒരിക്കലും അവളെ നിർബന്ധിച്ചിട്ടില്ല. വികാസിനെ അവൾ തന്നെയാണ് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. പിന്നീട് ഇരുവരും രജിസ്ട്രർ വിവാഹം കഴിക്കുകയായിരുന്നു.' അമ്മ പറഞ്ഞു.

ഉടൻ വിവാഹിതയാകാനിരിക്കുന്ന സന്ധ്യയുടെ മൂത്ത സഹോദരിയും സന്ധ്യക്കൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്തു. 'വിവാഹ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നതിനാൽ കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചയായി ഞാൻ അവളുമായി സംസാരിച്ചിരുന്നില്ല. വളരെ ക്രൂരമായാണ് അവൻ അവളെ കൊലപ്പെടുത്തിയത്. മൃഗങ്ങളോട് പോലും ആരും അങ്ങനെ പെരുമാറില്ല. ഞങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ അവന് വധശിക്ഷ ലഭിക്കുകയോ, അല്ലെങ്കിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ വേണം' സഹോദരി ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നാലെ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും കടുത്ത മാനസികാഘാതത്തിലാണ്. സന്ധ്യ ഒരു വർഷത്തിലേറെയായി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് സ്കൂൾ ഉടമയും പ്രിൻസിപ്പലുമായ ഡോ. തേജ്പാൽ ശർമ്മ പറഞ്ഞു. 'എല്ലാ കുട്ടികൾക്കും സന്ധ്യയെ ഏറെ ഇഷ്ടമായിരുന്നു. എന്റെ ഒരു മകനെയും അവർ പഠിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ ആഘാതത്തിൽ എന്റെ കുട്ടികളും മാനസികമായി തകർന്നിരിക്കുകയാണ്. അതിനാൽ അവരെ ബന്ധുവീട്ടിലേക്ക് അയച്ചിരിക്കുകയാണ്' അദ്ദേഹം പറഞ്ഞു. സ്കൂളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

ആദ്യം മഴയെ തുടർന്ന് വൈദ്യുതാഘാതമേറ്റ് കുട്ടി നിലവിളിക്കുന്ന ശബ്ദമാണെന്നാണ് താൻ കരുതിയതെന്നും ശർമ്മ പറഞ്ഞു. 'ഞാൻ സ്ഥലത്തെത്തുമ്പോള്‍ സന്ധ്യ നിലത്ത് വീണുകിടക്കുകയായിരുന്നു. പ്രതി എന്നോട് പിന്നോട്ട് പോകാൻ ആക്രോശിക്കുകയും എന്നെ ആക്രമിക്കാൻ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാൻ ഒരു വടി എടുക്കാൻ തിരികെ പോയി. എന്നാൽ തിരിച്ചെത്തുമ്പോഴേക്കും അയാൾ മോട്ടോർസൈക്കിളിൽ രക്ഷപ്പെട്ടിരുന്നു. ഉടൻ സമീപത്തെ പൊലീസ് ഔട്ട്‌പോസ്റ്റിൽ വിവരം അറിയിക്കുകയും സന്ധ്യയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായം സ്കൂളിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടാകുമാന്നും സന്ധ്യയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവൻ സ്കൂൾ ഏറ്റെടുക്കുമെന്നും ഡോ. തേജ്പാൽ ശർമ്മ അറിയിച്ചു.

എന്നാൽ സ്കൂളിന്റെ സഹായവാഗ്ദാനം കുടുംബത്തിന്റെ രോഷം ശമിപ്പിച്ചിട്ടില്ല. ഞങ്ങൾ അത്ര ദരിദ്രരല്ലെന്നും സന്ധ്യയും ഭർത്താവും ചേർന്ന് രണ്ട് നില വീടിന്റെ നിർമ്മാണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ബന്ധക്കൾ പറഞ്ഞു. 'പ്രതി, വികാസാണെന്ന് പറഞ്ഞതുകൊണ്ട് മാത്രം അവനെ യാതൊരു പരിശോധനയും കൂടാതെ സ്കൂളിലേക്ക് പ്രവേശിപ്പിച്ച സ്കൂളിനെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. സ്കൂൾ അടച്ചുപൂട്ടണം. ഇനി എങ്ങനെ ഞങ്ങൾ കുട്ടികളെ അവിടെ പഠിക്കാൻ അയക്കും? 20 ലക്ഷം രൂപ നൽകിയാലും ഞങ്ങൾ അത് സ്വീകരിക്കില്ല'. സന്ധ്യയുടെ അമ്മായി പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥരോ സ്കൂൾ അധികൃതരോ കുടുംബത്തെ സന്ദർശിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ ആരോപിച്ചു. പ്രതി അമിത്തിനെ ചൊവ്വാഴ്ച മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Tuesday began like any other ordinary working day at Saraswati Senior Secondary School in Sikrona, Faridabad. But within moments, it turned into a nightmare that no one would ever want to remember.

Shattering the silence, a 21-year-old man wearing a mask allegedly stormed into a classroom, dragged a teacher out in front of her students, and stabbed her more than 20 times, killing her on the spot. The victim was Sandhya, a teacher at the school.

Becoming a teacher had always been Sandhya's lifelong dream. A native of Dabua in Haryana's Faridabad, she married for love seven years ago and moved to nearby Sikrona with her husband, Vikas "Vicky" Karhaja. She worked at several private schools in the area before joining Saraswati Senior Secondary School. On Monday morning, the 30-year-old entered that classroom for the last time to teach her students, unaware it would be her final day as a teacher.