Entertainment Special

ആരാധകർക്കു വിരുന്നായി 'പേട്രിയറ്റ്' വരുന്നു; ഒരുമിച്ചെത്തിയത് നാൽപ്പതിലേറെ സിനിമകളിൽ, നമ്മളറിയായതെ പോയ മോഹൻലാൽ-മമ്മൂട്ടി ചിത്രങ്ങൾ

നീണ്ട 19 വർഷത്തിനുശേഷമാണ് മോഹൻ ലാലും മമ്മൂട്ടിയും ഒരേ സിനിമയിൽ ഒരുമിച്ചെത്തുന്നത്

Entertainment Desk

കാലത്തിന്റെ അഭിനയ ചക്രവാളത്തിലേക്ക് മലയാളത്തിൽനിന്നു ജനിച്ചുവീണ രണ്ട് നടന വൈഭവങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. അഭിനയത്തിന്റെ ഏത് മീറ്ററിലും തങ്ങളുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ച് ലോകത്തിന്റെ നെറുകയിൽ മലയാളിയുടെ അഭിമാനം വാനോളമുയർത്തിയ ആരാണ് മികച്ചതെന്ന ചോദ്യത്തിൽ പിണക്കങ്ങൾ ഉണ്ടാവാത്ത ക്ലാസ് മുറികളും കോളേജ് വരാന്തകളും വായനശാലകളും ഉണ്ടാവില്ല. ലാലേട്ടനെന്നും മമ്മൂക്കയെന്നും സ്നേഹത്തോടെ ആരാധകർ വിളിക്കുന്ന ഇവർ പരസ്പരമുള്ള സ്നേഹ ബന്ധത്തെയും അഭിമാനത്തോടെ നെഞ്ചിലേറ്റുന്നവരാണ് മലയാളികൾ.

ഇരുവരും 'പേട്രിയറ്റ്' എന്ന മഹേഷ് നാരായണൻ ചിത്രത്തിന് വേണ്ടി മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോൾ ഇരട്ടി ആവേശത്തിലാണ് ആരാധകർ. കാരണം നീണ്ട 19 വർഷത്തിനുശേഷമാണ് ഇരുവരും ഒരേ സിനിമയിൽ ഒരുമിച്ചെത്തുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളായി മലയാളികൾ എന്നും ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഹരികൃഷ്ണൻസ്, നരസിംഹം, ട്വന്റി ട്വന്റി, കടൽ കടന്നൊരു മാത്തുക്കുട്ടി എന്നിവ. എന്നാൽ ഏകദേശം 1981 മുതൽ 2009 വരെ നാൽപ്പതിലധികം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ പലതും പ്രമേയം കൊണ്ടും കലാമൂല്യം കൊണ്ടും ഇന്നും ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. അവയിൽ ചിലത് ഇതാ:

അനുബന്ധം

എം.ടി. വാസുദേവൻ നായരുടെ രചനയിൽ ഐ.വി. ശശി സംവിധാനം ചെയ്ത് 1985ൽ പുറത്തിങ്ങിയ ചിത്രമാണ് അനുബന്ധം. മമ്മൂട്ടി, മോഹൻലാൽ, സീമ, ശോഭന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലഭിച്ചു. മികച്ച കഥ, മികച്ച നടി (സീമ), മികച്ച ബാല കലാകാരൻ (വിമൽ), മികച്ച എഡിറ്റർ (കെ. നാരായണൻ) എന്നീ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ നേടിയത്.

അവിടത്തെപ്പോലെ ഇവിടെയും

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സി. രാധാകൃഷ്ണന്റെ കഥയിൽ നിന്ന് ജോൺ പോൾ രചിച്ച ചിത്രമാണ് 'അവിടത്തെപ്പോലെ ഇവിടെയും'. 1985 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, മമ്മൂട്ടി, ശോഭന, കവിത താക്കൂർ എന്നിവരാണ് നായികാ നായകന്മാരായി എത്തിയിരിക്കുന്നത്. പരസ്പരം വിവാഹംചെയ്ത രണ്ടു സുഹൃത്തുക്കളുടെ കുടുംബ ജീവിതവും അവിടെയുണ്ടാവുന്ന സ്വരച്ചേർച്ചകളും അടിസ്ഥാനപ്പെടുത്തിയാണ് ചിത്രമെത്തിയത്.

കരിമ്പിൻ പൂവിനക്കരെ

പത്മരാജൻ എഴുതി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് 'കരിമ്പിൻ പൂവിനക്കരെ'. മമ്മൂട്ടി,മോഹൻലാൽ, ഭരത് ഗോപി, സീമ, ഉർവശി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ കൈകാര്യം ചെയ്‌തിരിക്കുന്നു. പരമ്പരാഗത ജോലികളിൽ നിന്നും വരുമാന മാർഗം കണ്ടെത്തുകയും പരസ്പരം പ്രതികാരദാഹികളായി മാറുന്ന ഒരു ഗ്രാമീണസമൂഹത്തിന്റെയും കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം.

പൂമുഖപ്പടിയിൽ നിന്നെയും കാത്ത്

ഭദ്രന്റെ സംവിധാനത്തിൽ 1986 ലെത്തിയ ചിത്രമാണ് 'പൂമുഖപ്പടിയിൽ നിന്നെയും കാത്ത്'. മമ്മൂട്ടി, സെസിലി, റഹ്മാൻ, ശ്രീവിദ്യ എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിച്ചിരുന്നു. സഞ്ജയ് (റഹ്മാൻ), സെസിലി (സെസിലി) എന്നിവരുടെ പ്രണയ കഥയാണ് ചിത്രം പറയുന്നത്.

അടിമകൾ ഉടമകൾ

സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'അടിമകൾ ഉടമകൾ'. ഒരു കമ്പനിയും അവിടെ നടക്കുന്ന തൊഴിലാളി പ്രസ്‌ഥാന സമരങ്ങളുമായിരുന്നു ചിത്രത്തിന്റെ ഇതുവൃത്തം. മമ്മൂട്ടി, മോഹൻലാൽ, സീമ, ഉർവശി, നളിനി, തിലകൻ തുടങ്ങിവയവരാണ് ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നമ്പർ 20 മദ്രാസ് മെയിൽ

ജോഷിയുടെ സംവിധാനത്തിൽ 1990 -ൽ പുറത്തിറങ്ങിയ ചിത്രമാണ് 'നമ്പർ 20 മദ്രാസ് മെയിൽ'.മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ എം.ജി സോമൻ, ജഗദീഷ്, മണിയൻപിളള രാജു, അശോകൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള ചുരുൾ അഴിക്കുന്ന സിനിമ പകുതിയും ട്രെയിനിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ നടൻ എന്ന നിലയിൽ തന്നെയാണ് മമ്മൂട്ടി അതിഥി വേഷത്തിലൂടെ ഭാഗമായിരിക്കുന്നത്.

സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്

സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു നിർമ്മിച്ച് 1983ൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് 'സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്'. മമ്മൂട്ടി, സീമ, ശങ്കർ, മോഹൻലാൽ തുടങ്ങിയവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിപ്പിച്ചിരിക്കുന്നു.

ഗീതം

സാജൻ സംവിധാനം ചെയ്ത് 1986 -ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗീതം. മമ്മൂട്ടി, മോഹൻലാൽ, തിലകൻ, ഗീത, ശ്രീവിദ്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തി. വേർപിരിഞ്ഞ അച്ഛനമ്മമാരുടെ മക്കളായ ഇരട്ടസഹോദരിമാരുടെ കഥയും, നാടകവുമെല്ലാം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങിയത്.

ശേഷം കാഴ്ചയിൽ

ഐശ്വര്യ സിനി ആർട്സിന്റെ ബാനറിൽ നിർമ്മിച്ച് 1983ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ശേഷം കാഴ്ചയിൽ.

പടയോട്ടം

ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ പ്രേം നസീർ, മധു, ലക്ഷ്മി, ശങ്കർ, പൂർണ്ണിമ ജയറാം, മമ്മൂട്ടി, മോഹൻലാൽ, എൻ. ഗോവിന്ദൻകുട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1982-ൽ പുറത്തിറങ്ങിയ ചിത്രമാണ് പടയോട്ടം.

English Summary: Mohanlal and Mammootty have shared the screen in over 40 films between 1981 and 2009. While fans celebrate popular hits, several lesser-known classics like Anubandham and Karimpin Poovinakkare remain significant for their artistic value and storytelling.